സോളർ വൈദ്യുതി ഉൽപാദിപ്പിച്ച് കെഎ സ്ഇബിയുടെ ഗ്രിഡിലേക്കു നൽ കുന്നവർക്ക് (പ്രൊസ്യൂമർ) ആശ്വാസവാർത്ത. ഉപയോഗിച്ച തിനെക്കാൾ കൂടുതൽ വൈദ്യു തി കഴിഞ്ഞവർഷം ഗ്രിഡിലേക്കു നൽകിയവർക്കു കെഎസ്ഇബി നൽകേണ്ട തുക (ഫീഡ് ഇൻ താ രിഫ്) യൂണിറ്റിന് 42 പൈസ എന്ന തോതിൽ കൂട്ടും. നിലവി ലെ 2.69 രൂപ ഫീഡ് ഇൻ താരിഫ് 3.11 രൂപയാകുമെന്നാണു വിവരം. പുതുക്കിയ നിരക്ക് അടുത്തമാ സം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം - പിൻവലിച്ചശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും.
കെഎസ്ഇബിയുടെ ഗ്രിഡിലേ
ക്ക് ഓരോ മാസവും നൽകുന്ന വൈദ്യുതിയുടെ അളവും (എക്സ്പോർട്ട്) ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്ന വൈദ്യുതിയു ടെ അളവും (ഇംപോർട്ട്) പരിശോ ധിച്ചശേഷം എക്സ്പോർട്ട് ആണു കൂടുതലെങ്കിൽ വൈദ്യു തീ ബാങ്കിങ് സംവിധാനത്തിലേ ക്കു മാറ്റുകയാണു രീതി. ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള തോത് പരിശോധിച്ച്, എക്സ്പോർട്ട് വൈദ്യുതി ബാ ക്കിയുണ്ടെങ്കിൽ റഗുലേറ്ററി കമ്മി ഷൻ നിശ്ചയിക്കുന്ന നിരക്കിലു ള്ള തുക കെഎസ്ഇബി കണ്‍സ്യൂമറുടെ അക്കൗണ്ടിലേക്കു
നൽകും.
അതേസമയം, ഇതു കണക്കാ ക്കുന്ന കാലയളവ് ഒക്ടോബർ മുതൽ പിറ്റേവർഷം സെപ്റ്റംബർ വരെയായിരുന്നതു മാറ്റിഏപ്രിൽ - മാർച്ച് കാലയളവിലാ ക്കിയതു സോളർ വൈദ്യുതി ഉൽ പാദകർക്കു തിരിച്ചടിയായിട്ടുണ്ട്. പുതിയ സൈക്കിൾ ആരംഭിക്കു ന്ന ഏപ്രിലിൽ ബാങ്കിങ് സംവി ധാനത്തിൽ മിച്ചമുണ്ടാകില്ല. ചൂടു കാലമായതിനാൽ വൈദ്യുതി ഉപഭോഗം ഉൽപാദനത്തെക്കാൾ കൂടാനുമിടയുണ്ട്.
കഴിഞ്ഞ ഒരു വർഷം പകൽ സമയത്തു കെഎസ്ഇബി പുറ ത്തുനിന്നു വാങ്ങിയ വൈദ്യുതി യുടെ വിലയെ അടിസ്ഥാനമാ ക്കിയാണ് ഫീഡ് ഇൻ താരിഫ് നിശ്ചയിക്കുന്നത്. ഇതുസംബ ന്ധിച്ചു റഗുലേറ്ററി കമ്മിഷന് കെഎസ്ഇബി റിപ്പോർട്ട് നൽകി യിട്ടുണ്ട്. 2023-24 വർഷത്തെ ബാങ്കിങ് കണക്കാക്കിയുള്ള തുക പുതിയ നിരക്കിലാകും പ്രൊസ്യൂമർക്കു ലഭിക്കുക.
Comments