തിരുവനന്തപുരം വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീക രിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉൽപാ ദിപ്പിക്കാൻ 72000 കോടി രൂപയു ടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെ ങ്കിലും സ്‌ഥല ലഭ്യത തടസ്സം നി ക്ഷേപവാഗ്ദാനവുമായെത്തിയ 4 കമ്പനികൾ ആകെ 600 ഏക്കർ സ്‌ഥലമാണ് ആവശ്യപ്പെ ട്ടത്. ചരക്കുനീക്കത്തിനുള്ള സൗ കര്യത്തിനായി തുറമുഖങ്ങൾക്കു10 കിലോമീറ്റർ പരിധിയിൽ ഭൂമി
പാട്ടത്തിനോ, വിലയ്ക്കോ നൽ കണമെന്നതാണ് ആവശ്യം. എന്നാൽ, അനുയോജ്യമായ സ്‌ഥലം കണ്ടെത്താൻ കഴിഞ്ഞി ട്ടില്ല. വ്യവസായ വകുപ്പിനു ലഭി ച്ച പദ്ധതി ശുപാർശകൾ ഊർജ വകുപ്പിനു കൈമാറി. കൊച്ചിക്കു പുറമേ, വിഴിഞ്ഞം തുറമുഖം കൂടിയായതോടെയാ ണു വൻകിട കമ്പനികളുടെ വര വ്. 2 കമ്പനികൾ വിഴിഞ്ഞത്തി നു സമീപം 460 ഏക്കറാണ് ആവശ്യപ്പെട്ടത്. പദ്ധതിക്കു തുട :ക്കമിടാൻ ഓരോ കമ്പനിക്കും കുറഞ്ഞത് 50 ഏക്കർ വേണം. കൊച്ചി തുറമുഖത്തിനു സമീപം ഭൂമി ആവശ്യപ്പെട്ട കമ്പനിക്കു വേണ്ടി തുറമുഖത്തിന്റെ നിയ ന്ത്രണത്തിലുള്ള ഭൂമി പരിശോ ധിച്ചെങ്കിലും പ്ലാന്റിന്റെ ഉയരമു ള്ള പുകക്കുഴൽ സ്ഥാപിക്കാൻ കഴിയില്ലെന്നതു പരിമിതിയായി.
കൊച്ചിയിൽ പെട്രോ കെമിക്കൽ പാർക്ക് സ്‌ഥാപിക്കുന്ന സ്ഥലം പരിഗണിച്ചെങ്കിലും തുറമുഖത്തു : നിന്നുള്ള അകലമാണു പ്രശ്നം. : തുറമുഖത്തിനു സമീപം തന്നെ ഭൂമി വേണമെന്നതിനൊപ്പം, പ്ലാ ന്റിന്റെ പ്രവർത്തനത്തിനായി ലവണാംശമില്ലാത്ത ജലത്തിൻ്റെ ലഭ്യത കൂടി വേണം. ഇതും തട സ്സമായി നിൽക്കുന്നു. വിൻഡ് മിൽ അല്ലെങ്കിൽ സോളർ പവർസ്‌ഥാപിച്ചാണു പ്ലാന്റുകൾ പ്രവർത്തിപ്പിക്കുകയെന്നതി നാൽ ഇതിനുള്ള സൗകര്യവുമു ണ്ടായിരിക്കണം.
Comments